X

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇ-ചെലാന്‍ വഴി പിഴ അടക്കാം

കൊച്ചി: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴിയും പിഴ അടക്കാനുള്ള ഇ-ചെലാന്‍ പദ്ധതി  നിലവില്‍ വന്നു.6 പോലീസ് ജില്ലകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതുവരെ 17 കോടി രൂപ 6 പോലീസ് ജില്ലകളില്‍ നിന്ന് മാത്രം ലഭിച്ചിട്ടുണ്ട് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടനം ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു.

ഗതാഗത നിയമങ്ങള്‍ ലംഘച്ചാല്‍ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന്‍ വഴി അടക്കുവാന്‍ സാധിക്കും. ഇതിനായി ക്രെഡിറ്റ് കാര്‍ഡോ ,ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം.

വാഹനത്തിന്റ നമ്പര്‍ ഉപയോഗിച്ച് വാഹന പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ എടുക്കുവാന്‍ കഴിയും. വാഹനത്തിന്റെ ആര്‍സി, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഉള്ള രേഖകള്‍ ഇനി വാഹന പരിശോദന സമയത്ത് കാണിക്കേണ്ടതില്ല. എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും.

Test User: