തിരുവനന്തപുരം:മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെതിരെ രേഖകള്‍ പുറത്ത്.
മരം മുറിക്കാന്‍ അനുമതി നല്‍കിയത് മുന്‍ റവന്യൂമന്ത്രിചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് റവന്യൂസെക്രട്ടറി ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ മറികടന്ന് ഉത്തരവിറക്കി എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
മുന്‍ മന്ത്രി നല്‍കിയ കുറിപ്പില്‍ നിന്ന് വ്യക്തമാണ്. രാജകീയ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന് റവന്യൂ വകുപ്പിന്റെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നറിപ്പ് അവഗണിച്ചാണ് മന്ത്രി ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിച്ചത്.