ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി രംഗത്ത്.ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.ഡെസ്‌ക്ടോപ്പില്‍ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്ന ചിലരിലാണ് പരീക്ഷണമെന്നോണം വാട്‌സ്ആപ്പ് ഇതിനു തുടക്കമിട്ടത്.ഫോണ്‍ നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും ഗ്രൂപ്പിലെ മറ്റു അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ തിരിച്ചറിയാന്‍ സഹായകമാകും.
അതുമാത്രമല്ല ചില സാഹചര്യങ്ങളില്‍ ഒരേ പേരിലുള്ള ഒന്നിലധികം പേര്‍ ഗ്രൂപ്പിലുണ്ടാകും.ഈ ഘട്ടത്തിലും മറ്റു അംഗങ്ങളെ തിരിച്ചറിയുന്നതിന് പുതിയ ഫീച്ചര്‍ സഹായിക്കും.