ട്വിറ്റര്‍ പാപ്പരാകുമെന്ന മുന്നറിയിപ്പു നല്‍കി പുതിയ മേധാവി ഇലോണ്‍ മസ്‌ക്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്നും അദ്ദേഹം അറിയിച്ചു.44 ബില്യന്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ വാങ്ങി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് സ്ഥാപനം വലിയ വെല്ലുവിളി നേരിടുന്നത്.
മസ്‌ക് ഏറ്റെടുത്തതിനു പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.അതോടൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.മുതിര്‍ന്ന ഉദ്യോഗസ്ഥരായ യോയെല്‍ റോത്ത്, റോബിന്‍ വീലര്‍ എന്നിവര്‍ രാജിവച്ചിരുന്നു.പിന്നീട് ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായ ലിയ കിസ്‌നറും രാജിവച്ചു.
ചീഫ് പ്രൈവസി ഓഫീസര്‍ ഡാമിയന്‍ കിയേരന്‍ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ മരിയാന ഫൊഗാര്‍ട്ടി എന്നിവരും രാജിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.