X

സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ . റബ്ബര്‍ ഷീറ്റിനും ലാറ്റക്‌സിനും വില കുറയുന്നതും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.

ഏറ്റവും കൂടുതല്‍ ഉത്പാദനം നടക്കേണ്ട നവംബര്‍ – ഡിസംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നത്. കോവിഡ് കാലത്ത് ലാറ്റക്‌സിസിന് 170 രൂപയായും ഷീറ്റിന് 165 രൂപയായും വില ഉയര്‍ന്നെങ്കിലും ഇപ്പോഴത് 92 രൂപയിലേക്കും 149 രൂപയിലേക്കും കൂപ്പുകുത്തി.

അസംസ്‌കൃത വസ്‌ക്കുളുടെയും വളത്തിന്റെയും വില ഉയരുന്നതും ടാപ്പിംഗ് കൂലിക്കും മറ്റ് ചെലവുകള്‍ക്കും മാറ്റമില്ലാതെ തുടരുന്നതും കര്‍ഷകരുടെ പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു.പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ പരാതിയറിയിച്ചിട്ടും സര്‍ക്കാര്‍ , നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി.

 

Test User: