X

ഖത്തര്‍ ലോകകപ്പ്;ഇറാനെതിരെ ഇംഗ്ലണ്ട് മുന്നില്‍

ഇറാനെതിരെ ലോകകപ്പില്‍ ആദ്യമത്സരത്തിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം പകുതിയില്‍ മൂന്ന് ഗോള്‍ വലയിലാക്കി മുന്നില്‍. തുടക്കം മുതല്‍ ആക്രമങ്ങളുമായി കളം നിറയുന്ന ഇംഗ്ലണ്ടിലെ ആദ്യ ഗോള്‍ നേടാന്‍ 35 മിനിറ്റ് വരെ യാണ് കാത്തിരിക്കേണ്ടി വന്നത്. ജൂഡ് ബെല്ലിംങ്ഹാമാണ് ഇംഗ്ലണ്ടിനെ കാത്തിരുന്ന ലീഡ് സമ്മാനിച്ചത്. പിന്നാലെ ബുക്കായോ സകാ 43ആം മിനിറ്റിലും, റഹീം സ്റ്റെര്‍ലിങ്ങിലൂടെ മൂന്നാമത്തെ ഗോളും വീഴ്ത്തി ഇംഗ്ലണ്ട് മുന്നിലെത്തി.

മത്സരം ആരംഭിച്ച അധികം കഴിയും മുന്‍പ് ഇറാന്‍ ഗോള്‍കീപ്പര്‍ അലി റെസ ബെയ്‌റാന്‍വാന്‍ഡയെ തുടക്കത്തില്‍ തന്നെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് തിരിച്ചടിയായി. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയില്‍ ഇറാന്‍ ഗോള്‍കീപ്പറും പ്രതിരോധ നിരക്കാരനും തമ്മില്‍ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.

 

Test User: