ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ നടന്ന വാശിയേറിയൊരു പോരാട്ടത്തില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് വിജയം.അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെല്‍ജിയം ജയിച്ചുകയറിയത്.പ്രതിരോധ താരം ടോബി ആല്‍ഡര്‍വിയറാള്‍ഡ് നല്‍കിയ പാസില്‍ നിന്നും ബാറ്റ്ഷുയിയാണ് ബെല്‍ജിയത്തിനായി വലകുലുക്കിയത്. അതിന്റെ പിന്നാലെ ആദ്യ പകുതിക്ക് വിരാമമായി. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുവാന്‍ കാനഡ ആവുന്നത്ര പൊരുതിയെങ്കിലും ഗോള്‍ മാത്രം അവരില്‍ നിന്നും അകന്നു നിന്നു. മത്സരത്തിന്റെ 8ആം മിനിറ്റില്‍ കാനഡയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചതാണ്. എന്നാല്‍ സൂപ്പര്‍താരം അല്‍ഫോന്‍സോ ഡേവിസ് അത് പാഴാക്കി.
22 ഷോട്ടുകളാണ് കാനഡ മത്സരത്തില്‍ ഉതിര്‍ത്തത്. എന്നാല്‍ 3 ഷോട്ടുകള്‍ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് പോയത്. ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാനഡ തോല്‍വി സമ്മതിക്കുകയായിരുന്നു. ഡിബ്രുയ്ന്‍, ഹസാര്‍ഡ് തുടങ്ങിയ പേര് കേട്ട താരങ്ങള്‍ ഉണ്ടായിട്ടും മത്സരത്തില്‍ അധികം മേധാവിത്വം പുലര്‍ത്താന്‍ ബെല്‍ജിയത്തിന് സാധിച്ചില്ല. എങ്കിലും വിജയത്തോടെ ടേബിളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. തോല്‍വി വഴങ്ങിയ കാനഡ അവസാന സ്ഥാനത്താണ്.