X

കൊയ്ത്ത് യന്ത്രം കിട്ടിയില്ല ; കര്‍ഷകന്‍ ആത്മഹത്യ ചെയതു

പാലക്കാട്: ചിറ്റൂരില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കറുകമണി സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്.ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്തതായിരുന്നു മുരളീധരന്റെ മുന്നിലെ പ്രതിസന്ധി. ഇതില്‍ ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹമെന്ന് വീട്ടുകാര്‍ പറയുന്നു. പത്ത് ഏക്കര്‍ പാടം പാട്ടത്തിന് എടുത്താണ് മുരളീധരന്‍ കൃഷിയിറക്കിയിരുന്നത്. ഇവ വിളവെടുക്കാന്‍ പാകമായിട്ട് രണ്ടാഴ്ച കഴിഞ്ഞു. എന്നാല്‍, ചെളി നിറഞ്ഞ ഇടമായതിനാല്‍ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാനായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചിരുന്നത്.

എന്നാല്‍ കൊയ്ത്തുയന്ത്രം ലഭിയ്ക്കാതെ വരികയും അതിനാല്‍ മുരളീധരന്റെ കൃഷി വിളവെടുക്കാന്‍ കഴിയാതെയാവുകയുമാണുണ്ടായത്. ബാങ്കില്‍ നിന്ന് വായ്പയെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് മുരളീധരന്‍ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബം പറയുന്നു.

 

 

Test User: