പാലക്കാട് ; പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്.ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര് കെ രവിശങ്കറിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് രവിശങ്കറിനെതിരായ പരാതി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥ് ആണ് സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചത്.രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പണം തട്ടിപ്പില്‍ പാലക്കാട് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി വകുപ്പുതല അന്വേഷണം നടത്തും.