X

മുംബൈ-സിംഗപ്പൂര്‍ സമുദ്രാന്തര കേബിള്‍; മിസ്റ്റ് ഉടന്‍ ആരംഭിക്കും

ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന പദ്ധതിയാണ് മിസ്റ്റ് അല്ലെങ്കില്‍ മ്യാന്‍മര്‍/മലേഷ്യ-ഇന്ത്യ-സിംഗപ്പൂര്‍ ട്രാന്‍സിറ്റ്.മിസ്റ്റ്, ഇന്ത്യയെ മ്യാന്‍മര്‍, തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലൂടെയുള്ള കേബിള്‍ ആശയവിനിമയ ശൃംഖലയാണ്. 8,100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അന്തര്‍ദേശീയ ഫൈബര്‍-ഒപ്റ്റിക് കേബിള്‍ ശൃംഖല മുംബൈ, ചെന്നൈ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്നു.

സിംഗപ്പൂരിലെ ട്വാസില്‍ നിന്ന് ആരംഭിക്കുന്ന കേബിള്‍ ചെന്നൈയിലെ സാന്തോം ബീച്ചിലും മുംബൈയിലെ വെര്‍സോവ ബീച്ചിലും ലാന്‍ഡ് ചെയ്യും. പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ എംആര്‍സി നഗറിലും വെര്‍സോവയിലും ഇന്റര്‍നെറ്റ് ടെര്‍മിനലുകള്‍ സ്ഥാപിക്കും.

 

Test User: