X

മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കും

മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും.പാല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടും.പാല്‍ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സാമ്പത്തികമായി വലിയ തോതില്‍ വിലവര്‍ധനവുണ്ടായാല്‍ ജനരോക്ഷമുണ്ടാകുമെന്ന സാഹചര്യം പരിഗണിച്ചാണ് അഞ്ചു രൂപ കൂട്ടി മില്‍മയുടെ ശുപാര്‍ശ അംഗീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് ലിറ്ററിന് 37 രൂപ മുതല്‍ 39 രൂപ വരെ നല്‍കിയാണ് മില്‍മ പാല്‍ സംഭരിക്കുന്നത്. ഈ പാല്‍ ലീറ്ററിന് 50 രൂപയ്ക്കാണ് മില്‍മ വില്‍ക്കുന്നത്. സംഭരണ വിതരണ വിലയിലെ അന്തരം 13 രൂപയാണ്. പാല്‍ വില ഉയര്‍ത്തുന്നതിന്റെ നേട്ടം തങ്ങള്‍ക്ക് ലഭിക്കുമോ എന്ന ചോദ്യമാണ് ക്ഷീര കര്‍ഷകര്‍ ഉയര്‍ത്തുന്നത്. വര്‍ധിപ്പിക്കുന്ന തുകയില്‍ 82% കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മയുടെ പ്രഖ്യാപനം.

 

 

Test User: