X

ജീവിതത്തില്‍ ‘ലൈഫ് ലൈനി’ല്ലെന്ന് ഓര്‍മപ്പെടുത്തി ഹ്രസ്വചിത്രം

 

കോഴിക്കോട്: നാടിനെകാര്‍ന്നുതിന്നുന്ന ലഹരി ഉപയോഗത്തിനെതിരെ മാവൂര്‍ സ്റ്റേഷനിലെ പൊലീസുകാരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ലൈഫ് ലൈന്‍’ ശ്രദ്ധേയമാകുന്നു. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമില്‍ ലഹരി ഉപയോഗം ഓരോ കുടുംബങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. യുവതലമുറയെ കീഴടക്കിയ മയക്കുമരുന്നിനെതിരെ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം പകര്‍ന്നുനല്‍കിയാണ് വീഡിയോ അവസാനിക്കുന്നത്. ലഹരിയെ നിര്‍മ്മാര്‍ജ്ജനംചെയ്യാനുള്ള യജ്ഞത്തില്‍ പൊലീസുകാര്‍ക്കൊപ്പം പൊതുസമൂഹം കൈകോര്‍ക്കേണ്ടതിന്റെ ആവശ്യകതയും ഈ ഷോര്‍ട്ട്ഫിലിം വ്യക്തമാക്കുന്നു.

മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ലിജുലാലാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. ഷിജു പാപ്പന്നൂര്‍ ക്രിയേറ്റീവ് ഡയറക്ടറായി. ബെന്‍ജിത് പി ഗോപാലാണ് സിനിമാട്ടോഗ്രാഫി നിര്‍വഹിച്ചത്. എഡിറ്റിംഗ്: നിപുണ്‍ കരിപ്പാല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: മാവൂര്‍ എസ്. ഐ വേണുഗോപാല്‍, അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ തിരുവോട്, പശ്ചാത്തലസംഗീതം: ദനുഷ് ഹരികുമാര്‍. മാവൂര്‍ എസ്.ഐ മഹേഷ്‌കുമാര്‍, ഹരീന്ദ്രനാഥ്, ടി.കെ രമ്യ, വിഷ്ണു രാജന്‍, വൈഗ ഗോപാല്‍, അനിഹ ബിജിത്ത് എന്നിവരാണ് അഭിനേതാക്കള്‍, അസി ക്യാമറ: അര്‍ജുന്‍,സനീഷ് രാജ്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വീഡിയോ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടിയത്

Test User: