മലപ്പുറം: മലപ്പുറത്തുനിന്നും ഒറ്റയ്ക്ക് ആഫ്രിക്ക ലക്ഷ്യമാക്കി സൈക്കിള്‍ ചവിട്ടി തുടങ്ങിയിരിക്കുകയാണ് അരുണിമ. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതയായ യാത്രികയാണ് ഈ ഒറ്റപ്പാലത്തുകാരി .
ചെറുപ്പം തൊട്ടേ ഒറ്റയ്ക്കുള്ള യാത്രകളോട് ആയിരുന്നു പ്രിയം രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍ ഒഴികെ 24 സംസ്ഥാനങ്ങളിലും അരുണിമ എത്തിയിട്ടുണ്ട് പൊതുഗതാഗതം ഉപയോഗിച്ചും ലോറിയിലും മറ്റും ലിഫ്റ്റ് വാങ്ങിയും എല്ലാം ഇഷ്ട ഇടങ്ങളില്‍ എല്ലാം അരുണിമയെത്തി നിര്‍ഭയം യാത്രകളെ പ്രണയിച്ചു മുന്നോട്ട് പോകുന്ന ഈ പെണ്‍കുട്ടിയുടെ വലിയ സ്വപ്നമാണ് ഇന്നലെ ഓടിത്തുടങ്ങിയത് ഇന്നലെ രാവിലെ മലപ്പുറത്ത് നിന്ന് മന്ത്രി വി അബ്ദുല്‍ റഹ്മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര ആദ്യം മുംബൈയിലേക്കാണ്. 20 ദിവസത്തിനകം മുംബൈയില്‍ എത്തും എന്നാണ് പ്രതീക്ഷ അവിടെ നിന്ന് ഒമാന്‍ വഴി ജിസിസി രാജ്യങ്ങളിലൂടെ സൈക്കിളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും.
ഏകദേശം ഇരുപത്തയ്യായിരം കിലോമീറ്റര് ദൂരമാണ് സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അരുണിമ പറഞ്ഞു. ചില രാജ്യങ്ങളില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും വിദേശ സഞ്ചാരി എന്ന നിലയില്‍ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് അരുണിമ. ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി അരുണിമ പാര്‍ട്ടൈം ജോലികള്‍ ഒരുപാട് ചെയ്തിരുന്നുവെങ്കിലും നിലവില്‍ യാത്രകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.