സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ
വൈകിട്ട് ആറു മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. നിരക്ക് മാറ്റം ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. എന്നാല്‍ ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്ക് വര്‍ദ്ധന ബാധകമാകിലെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ തീരുമാനം ഗാര്‍ഹിക വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുത ബില്ലു ആക്കും വന്‍കിട ഉപയോഗങ്ങള്‍ പുറത്തുനിന്ന് നേരിട്ട് വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്യുന്ന ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.
പദ്ധതി നടപ്പിലായാല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയുള്ള സമയത്ത് സാധാരണ നിരക്കും വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള അവേഴ്‌സില്‍ കൂടിയ നിരക്കും രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറു വരെയുള്ള ഓഫീസ് അവേഴ്‌സ് നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കുമാവും ഈടാക്കുക. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച ശേഷമേ പുതിയ ബില്ലിംഗ് രീതിയില്‍ നടപ്പാക്കാന്‍ കഴിയൂ.
20 കിലോവാട്ടില്‍ കൂടുതല്‍ ഉപയോഗമുള്ള വ്യവസായങ്ങള്‍ക്കും പ്രതിമാസം 500 യൂണിറ്റില്‍ കൂടുതലുള്ളവര്‍ക്കും നിലവില്‍ ഇത്തരത്തിലാണ് ബില്ലിംഗ് വ്യവസായങ്ങള്‍ക്ക് വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ 50% അധിക നിരക്കും രാത്രി 10 മുതല്‍ രാവിലെ ആറു വരെ 25% ഇളവും ഉണ്ട്. എന്നാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചുരുക്കം വ്യവസായങ്ങള്‍ക്ക് ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ വൈദ്യുതി നിരക്ക് കൂടുന്ന സമയത്ത് ഉപയോഗം കുറയുമെന്നതിനാല്‍ കെഎസ്ഇബി പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതി കുറക്കാന്‍ കഴിയും.
പകല്‍സമയം സ്വന്തം ഉത്പാദനം ഉപയോഗിക്കാനും വൈദ്യുതി വാങ്ങല്‍ കുറയ്ക്കാന്‍ കഴിയുകയും ഉപയോക്താക്കളില്‍ നിന്ന് അധിക തുകയും ലഭിക്കുകയും ചെയ്യുമ്പോള്‍ വരുമാനം കുറയാതെ മുന്നോട്ടുപോകുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.