കോഴിക്കോട് തെരുവുനായ ശല്ല്യം കൂടുന്നു. ഇന്നലെ മാത്രം ജില്ലയില്‍ 9 പേരെയാണ് തെരുവുനായ ആക്രമിച്ചത്. എലത്തൂരില്‍ കാരക്കുന്ന് സ്വദേശി ഷീബയുടെ ഒരാടിനെ നായ കടിച്ചുകൊന്നു. ഗര്‍ഭിണിയായ ഒരാളുള്‍പ്പെടെ മൂന്നാടുകള്‍ക്ക് പരിക്കുണ്ട്.
മൂന്ന് വയസ്സുള്ള കുട്ടിയെയും രണ്ട് സ്ത്രീകളെയും ഉള്‍പ്പെടെ ആറുപേരെയാണ് ഇന്നലെ നായ കടിച്ചത്.കൈക്കും കാലിനുമാണ് മൂന്നുപേര്‍ക്കും കടിയേറ്റത്.പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്നാണ് ആക്ഷേപം.