കൊച്ചിയില്‍ ഓടുന്ന കാറിനുള്ളില്‍ 19-കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നാടത്തും .രാവിലെ പതിനൊന്നുമണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുക. രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍ , സുധീപ് , വിവേക് എന്നീ പ്രതികളെ ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതിനിടെ ഡിംപിളിന് വേണ്ടി കോടതിയില്‍ രണ്ട് പേര്‍ ഹാജരായത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയില്‍ ഡിംപിളിന് വേണ്ടി ഹാജരായത്.കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അഡ്വ അഫ്സലിനോട് അഡ്വ ആളൂര്‍ ആവശ്യപ്പെട്ടു. ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓര്‍മ്മിപ്പിച്ചു.
അതിനിടെ താന്‍ കേസ് ഏല്‍പ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപിള്‍ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകര്‍ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.