X

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക;പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കം: ഹൈക്കോടതി വിധി ഇന്ന്

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നീക്കം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും.ഉച്ചക്ക് 1.45 ന് ജസ്റ്റിസ്സ് ദേവന്‍ രാമചന്ദ്രന്‍ ആണ് വിധി പറയുക. ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫസര്‍ ജോസഫ് സ്‌കറിയയാണ് നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയയെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയ വര്‍ഗീസിനെ നീക്കം ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

എന്‍ എസ് എസ് കോര്‍ഡിനേറ്ററായി കുഴിവെട്ടാന്‍ പോകുന്നത് അധ്യയനമായി കണക്കാക്കില്ലെന്നും പറഞ്ഞ് കഴിഞ്ഞദിവസം കോടതി പ്രിയയെ വിമര്‍ശിച്ചിരുന്നു.അതിനു മറുപടിയെന്നോണം പ്രിയ അവരുടെ ഫേസ്ബുക്കില്‍ ‘നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്നു കുറിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇടുകയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാന്‍ കഴിയുവെന്നാണ് െൈഹക്കോടതിയുടെ മറുപടി. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്നാണ് കോടതിയും അറിയിച്ചിട്ടുള്ളത്.എന്നാല്‍ പ്രിയ വര്‍ഗീസിന് മതിയായ അധ്യാപന പരിചയമുണ്ടെന്നും ഇതുവരെയും നിയമനം നടത്തിയിട്ടില്ലാത്ത പക്ഷം ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് സര്‍വകലാശാല വ്യക്തമാക്കുന്നത്.

Test User: