കണ്ണൂര്‍ തലശ്ശേരിയില്‍ 17 കാരന്റെ കൈ മുറിച്ചു മാറ്റിയത് ചികിത്സാപ്പിഴവെന്ന പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.താലൂക്ക് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്.
ഫുട്‌ബോള്‍ കളിക്കിടെ വീണ കുട്ടിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടറെ കണ്ട് പരിശോധന നടത്താനായില്ല. ഡ്യൂട്ടി ഡോക്ടറാണ് കുട്ടിക്ക് ചികിത്സ നല്‍കിയത് എക്സ്രയുടെ ചിത്രം എടുത്ത് എല്ല് ഡോക്ടര്‍ക്ക് അയച്ചു കൊടുത്തതിനുശേഷം ആണ് ചികിത്സ നല്‍കുന്നത്. എല്ലു പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശാസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ കയ്യിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു പിന്നീട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഇവിടെ വച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശ്ശേരി ജനറല്‍ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു കുട്ടിയുടെ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം തന്നെ കുട്ടിയുടെ കയ്യിലേക്കുള്ള രക്തയോട്ടം നില്‍ക്കുന്ന കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നിരുന്നു പിന്നീട് സര്‍ജറി ചെയ്‌തെങ്കിലും നീര്‍ക്കെട്ട് മാറാന്‍ ഉള്ളതുകൊണ്ട് കെട്ടിയിരുന്നില്ല എന്നാണ് അധികൃതര്‍ പറഞ്ഞത്.ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തിരുന്നു. രക്തം വാര്‍ന്നു പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ആശുപത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനിടയാണ് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ നടത്തിയിരുന്നു.