X

പദവി ഒഴിയില്ല; സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍

ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലങ്ങളായി ഗവര്‍ണര്‍ ആണ് സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ ആയിരിക്കുന്നത്. ഇത് ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെട്ടിട്ടുള്ളത്. സര്‍വകലാശാലകളില്‍ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണര്‍ ചാന്‍സിറാക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളത് അല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നത് തടയുമെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും അതില്‍ ആരും ഇടപെടേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Test User: