കര്‍ണാടകയിലെ ചാമരജനഗര് ജില്ലയില്‍ ദളിത് യുവതി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഗോമൂത്രം ഉപയോഗിച്ച് ജലസംഭരണി വറ്റിച്ച് ശുദ്ധീകരിച്ചു. നവംബര്‍ 18നാണ് സംഭവം.
ദളിത് യുവതി ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ഗ്രാമത്തില്‍ എത്തുകയും ലിങ്കായത്ത് ബീഡി തെരുവിലെ ഒരു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരില്‍ ചിലര്‍ ജലസംഭരണി ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിച്ചത്.
സംഭവം വിവാദമായതോടെ ജില്ലയുടെ ഇന്‍ചാര്‍ജ് ഉള്ള മന്ത്രി വി സോമണ്ണ സംഭവത്തെക്കുറിച്ച് തിരക്കി. ഇത്തരം ഒരു സംഭവം ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.