കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി.
ഇയാള്‍ ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്.പിരിച്ചുവിടലിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പിആര്‍ സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിന് ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്.