തലശ്ശേരിയില്‍ രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കായി അന്വേഷണസംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി.
കേസിലെ ആറാംപ്രതി വടക്കുമ്ബാട് പാറക്കെട്ടിലെ പി.അരുണ്‍കുമാര്‍ (38), ഏഴാംപ്രതി പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസില്‍ ഇ.കെ സന്ദീപ് (38) എന്നിവര്‍ക്കായാണ് അപേക്ഷ നല്‍കിയത്. ഒന്നാംപ്രതി പാറായി ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് ആറ്,ഏഴ് പ്രതികളാണ്.
നിലവില്‍ ഏഴുപ്രതികളാണ് റിമാന്‍ഡിലുള്ളത്. പാറായി ബാബുവുമായി കഴിഞ്ഞദിവസം അന്വേഷണസംഘം കൃത്യംനടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കേസിന്റെ അന്വേഷണം ജില്ലാ ക്രൈം റേഞ്ചിൽ വിട്ടുനൽകി. പോലീസും സിപിഎമ്മും തമ്മിൽ ഈ കേസിലേക്ക് നയിച്ച പ്രതികളുടെ കാരണത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഒരുപക്ഷേ ഈ കാരണം കൊണ്ടാവാം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.