X

വീട് ഒഴിയാൻ ആവശ്യപ്പെട്ട് എസ് രാജേന്ദ്രന് നോട്ടീസ്

മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിലെ ഭൂമി പുറമ്‌ബോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടിസ് നല്‍കി.സ്ഥലം ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം തേടി സബ് കലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നല്‍കിയിട്ടുണ്ട്.

ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മയുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ വില്ലേജ് ഓഫിസറാണു രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയത്. ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നുമാണു നോട്ടിസിലുള്ളത്.8 സെന്റ് സ്ഥലത്താണു രാജേന്ദ്രന്‍ വീടുവച്ച് കുടുംബമായി താമസിക്കുന്നത്. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് എസ്.രാജേന്ദ്രന് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് ദേവികുളം തഹസില്‍ദാര്‍ (എല്‍ആര്‍) എം.ജി.മുരളീധരന്‍ പറഞ്ഞു.

നോട്ടിസിനു പിന്നില്‍ എം.എം.മണി എംഎല്‍എയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചു. ഇക്കാനഗറിലെ സര്‍വേ നമ്ബര്‍ 843, 843/A എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണു ബോര്‍ഡ് അവകാശപ്പെടുന്നത്.

 

Test User: