X
    Categories: News

മൊറോക്കോ അട്ടിമറിച്ചു, ബെല്‍ജിയത്തില്‍ കലാപം; വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി

ലോകകപ്പ് മത്സരത്തില്‍ മൊറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം.ഫുട്ബോള്‍ ആരാധകരാണ് ബ്രസല്‍സില്‍ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകള്‍ ആരാധകര്‍ അടിച്ചു തകര്‍ത്തു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പ്രക്ഷോഭകാരികള്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

‘മത്സരം അവസാനിക്കുന്നതിന് മുമ്ബ് തന്നെ ഡസന്‍ കണക്കിന് ആളുകള്‍ പൊലീസുമായി ഏറ്റുമുട്ടാന്‍ ആരംഭിച്ചു. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി.’ എന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ആരാധകരുടെ ആക്രമണത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഇ മത്സരത്തില്‍ മൊറോക്കോ 2-0 ത്തിന് ബെല്‍ജിയത്തെ തോല്‍പ്പിച്ചിരുന്നു.ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

 

Test User: