ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുനേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിവില്ലെങ്കില്‍ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ ഏല്പിക്കാന് പിണറായി വിജയന് തയാറാവണം. കലാപം നടക്കുമ്ബോള്‍ ചര്‍ച്ച നടത്തുകയല്ല കലാപം അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.