X

കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പാക്കിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്ന് പി ചിദംബരം

കേന്ദ്ര സര്‍ക്കാര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയില്‍.

റിസര്‍വ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകള്‍ നിരോധിക്കാനേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളു എന്ന് ചിദംബരം ചൂണ്ടിക്കാട്ടി.അഞ്ഞൂറിന്റേയും ആയിരത്തിന്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ വേറെ നിയമം കൊണ്ടു വരണമായിരുന്നു.

ഇല്ലാത്ത അധികാരം ഇനിയും സര്‍ക്കാര്‍ ഉപയോഗിക്കാതിരിക്കാനുള്ള കര്‍ശനം നിര്‍ദ്ദേശം കോടതി നല്കണമെന്നും ചിദംബരം വാദിച്ചു.നിയമപ്രകാരം റിസര്‍വ്വ ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശുപാര്‍ശ നല്‌കേണ്ടതെന്നും സര്‍ക്കാരല്ലെന്നും ചിദംബരം വ്യക്തമാക്കി.

 

Test User: