ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയോട് 24 മണിക്കൂറിനകം സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് നോട്ടീസ്.ശ്രീനഗറിലെ മുഖ്യമന്ത്രിയുടെ വസതി ഒഴിയണമെന്ന ഉത്തരവിന് പിന്നാലെയാണ് പുതയി നിര്‍ദേശം. മൂന്ന് മുന്‍ നിയമസഭാംഗങ്ങളോടും വസതി ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് അല്‍താഫ് വാനി, അബ്ദുള്‍ മജീദ് ഭട്ട്, അബ്ദുള്‍ റഹീം റാത്തര്‍ എന്നിവരോടാണ് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശിച്ചത്. 2014ലാണ് നേതാക്കള്‍ക്ക് സര്‍ക്കാര്‍ വസതി അനുവദിച്ചത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും മെഹ്ബൂബ മുഫ്തിയും തമ്മില്‍ തര്‍ക്കം പതിവായ സമയത്താണ് ഉത്തരവെന്നത് ശ്രദ്ധേയമാണ്. ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ പട്ടാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടഞ്ഞെന്നും വീട്ടുതടങ്കലിലാക്കിയെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചിരുന്നു.