X

വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി

കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച്‌ വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി.വെള്ളയില്‍ നാലുകൂടി പറമ്ബില്‍ വീട്ടില്‍ ഗാലിദ് അബാദി (22)യാണ് പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 5 ലക്ഷത്തോളം വില വരും.

ജില്ലാ പൊലീസ് മേധാവി എ അക്ബര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നെത്തിയ ബസ്സില്‍ നിന്നിറങ്ങിയ പ്രതിയില്‍ നിന്ന് പൗഡര്‍ ടിന്‍, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തു കണ്ടെടുത്തത്.

Test User: