മലപ്പുറം തിരൂര്‍ ചീനക്കലില്‍ നവജാത ശിശുവിന് പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പറമ്പില്‍ നിന്ന് കാക്കകള്‍ നിര്‍ത്താതെ ശബ്ദം വെച്ചപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത് തുടര്‍ന്നു നോക്കിയപ്പോള്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു .
വീട്ടുകാര്‍ വിവരം പഞ്ചായത്ത് മെമ്പറെയും പിന്നീട് പോലീസിനെയും അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു.