മലപ്പുറത്ത് അഞ്ചാം പനി രൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ നടപടികള്‍ക്കായി കേന്ദ്ര ആരോഗ്യ സംഘം ഇന്ന് ജില്ലയിലെത്തും.രാവിലെ 10മണിയോടെ എത്തുന്ന സംഘം കല്പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദര്‍ശനം നടത്തും.
വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19 വാര്‍ഡുകളില്‍ വാക്സിനേഷന് ക്യാമ്പുകള്‍ നടക്കുകയാണ്. ഒരുപാട് പേര്‍ക്ക് ഇതിനോടകം പനി സ്ഥിരീകരിച്ചിട്ടുണ്ട്.