X
    Categories: indiaNews

ഗുജറാത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം : നാളെ ആദ്യഘട്ട വോട്ടെടുപ്പ്

ഗുജറാത്തില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. ഒന്നാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്ക് ആണ് വോട്ടെടുപ്പ് നടക്കുക.
വാശിയേറിയ പോരാട്ടത്തിന് വേദിയായേക്കാവുന്ന ഒട്ടുമിക്ക മണ്ഡലങ്ങളിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

സൗത്ത് ഗുജറാത്ത്, കച്ച് സൗരാഷ്ട്ര മേഖലകളിലായി 19 ജില്ലകള്‍. തെരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 788 സ്ഥാനാര്‍ഥികള്‍. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുക എന്നതാണ് ഇന്നത്തെ ദിവസം സ്ഥാനാര്‍ഥികളുടെ ലക്ഷ്യം.

വിവിധ പാര്‍ട്ടികളുടെ സംസ്ഥാന അധ്യക്ഷന്മാര്‍ മുതല്‍ കാലാവധി പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ വരെയുണ്ട് ഒന്നാം ഘട്ട മല്‍സര രംഗത്ത്.മുന്നണികളുടെ വിധി നിര്‍ണയത്തിന് അനേകം ഘടകങ്ങള്‍ ഉണ്ടെങ്കിലും ആത്യന്തികമായി ഗുജറാത്തില്‍ ഒന്നാം ഘട്ട വിധി എഴുതുന്നത് കച്ച്, സൗരാഷ്ട്ര മേഖലയിലെയും സൗത്ത് ഗുജറാത്ത് മേഖലയിലെയും 2.39 ലക്ഷം വോട്ടര്‍മാര്‍ ആണ്.

Test User: