കൊച്ചി: സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ എറണാകുളം കണ്‍ട്രോള്‍ റൂം സി.ഐ സൈജുവിനെതിരെ പൊലീസ് കേസെടുത്തു. സിഐ സൈജുവിന്റെ സുഹൃത്തിന്റെ ഭാര്യയാണ് നെടുമങ്ങാട് പൊലീസിന് പരാതി നല്‍കിയത്. സൈജു പൊലീസില്‍ എത്തുന്നതിന് മുന്‍പ് ഒരുമിച്ച് പാരലല്‍ കോളജില്‍ പഠിപ്പിച്ച് പരിചയം ഉണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതോടെ ഇരുവരും കുടുംബ സുഹൃത്തുക്കളായി. കുടംബങ്ങള്‍ ഒന്നിച്ച് യാത്രയും നടത്തി. ഇതിനിടയിലാണ് സി.ഐ സൈജു ചൂഷണം തുടങ്ങിയത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പീഡനം തുടങ്ങിയത്.
പിന്നീട് ഭീഷണിയായി. ഇതിനിടെ യുവതിയില്‍ നിന്നും പണവും തട്ടിയെടുത്തു.
പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി തുടര്‍ന്നതോടെ യുവതി ഭര്‍ത്താവിനോടു കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അതിന് ശേഷം ഭര്‍ത്താവുമൊത്ത് യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി. സി.ഐ സൈജുവിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയശേഷമാകും കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാവുക. മലയിന്‍കീഴ് സി.ഐ ആയിരിക്കെ വനിത ഡോക്ടറെ പീഡിപ്പിച്ച കേസും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. സംഭവത്തില്‍ സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയിരുന്നു.
സൈജു പിന്നീട് അവധിയില്‍ പോവുകയും ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയശേഷം എറണാകുളത്തേക്ക് സ്ഥലം മാറ്റം വാങ്ങുകയുമായിരുന്നു. പോക്സോ കേസ് പ്രതിയായ രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയെ പറഞ്ഞുവിട്ട വിവാദമായ സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ സൈജുവിനെ താക്കീത് ചെയ്തിരുന്നു.