ഒരോവറില്‍ തുടരെ ഏഴു സിക്സറുകള്‍ പായിച്ച റുതുരാജ് ഗെയ്ക്വാദ് വമ്ബന്‍ ലോക റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ തന്ന ആദ്യമായിട്ടാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു താരം തുടരെ ഏഴു സിക്സറുകളടിച്ചിരിക്കുന്നത്.
ശിവ സിങ് എറിഞ്ഞ 49ാമത്തെ ഓവറിലായിരുന്നു റുതുരാജിന്റെ റെക്കോര്‍ഡ് പ്രകടനം. ഒരു നോ ബോളിലടക്കം ഓവറില്‍ ശിവയെറിഞ്ഞ ഏഴു ബോളും റുതുരാജ് സിക്സറിലെത്തിച്ചു. 43 റണ്‍സാണ് ഈ ഓവറില്‍ മാത്രം താരം നേടിയത്. ഓവര്‍ ആരംഭിക്കുമ്‌ബോള്‍ റുതുരാജ് 147 ബോളില്‍ നേടിയത് 165 റണ്‍സായിരുന്നു. എന്നാല്‍ ഓവര്‍ കഴിയുമ്‌ബോള്‍ അദ്ദേഹം 154 ബോളില്‍ 201 റണ്‍സിലേക്കു കുതിച്ചെത്തുകയും ചെയ്തു.
അതേസമയം, മല്‍സരത്തില്‍ 330 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ഉത്തര്‍ പ്രദേശിനു മഹാരാഷ്ട്ര നല്‍കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര അഞ്ചു വിക്കറ്റിനു 330 റണ്‍സ് നേടുകയായിരുന്നു. ഇതില്‍ 220ഉം റുതുരാജിന്റെ ബാറ്റില്‍ നിന്നായിരുന്നു.ഈ മല്‍സരത്തിലെ 16 സിക്സറുകളോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വമ്ബന്‍ നേട്ടത്തിനൊപ്പവും റുതുരാജ് ഗെയ്ക്വാദ് എത്തിയിരിക്കുകയാണ്. നേരത്തേ ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരിന്നിങ്സില്‍ കൂടുതല്‍ സിക്സറുകളെന്ന റെക്കോര്‍ഡ് ഹിറ്റ്മാന് മാത്രം അവകാശപ്പെട്ടതായിരുന്നു. രോഹിത് നേരത്തേ കുറിച്ച 16 സിക്സറുകളെന്ന നേട്ടത്തില്‍ റുതുരാജും ഇപ്പോള്‍ പങ്കാളിയായിരിക്കുകയാണ്.