കേരള ബാംബൂ ഫെസ്റ്റ് 2022 കൊച്ചിയില്‍ ഇന്ന് തുടക്കം. മുള കൊണ്ടുള്ള കരകൗശല ഉല്പന്നങ്ങളും ഭക്ഷണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 4 വരെ നടക്കുന്ന മേളയുടെ പ്രവേശനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 300 ല്‍ അധികം മുള കരകൗശല വിദഗ്ധര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.