വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു.ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്.ഇയാളുടെ വീടിനോടനുബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കിടെ ആയിരുന്നു അപകടം. രണ്ട് പേര്‍ക്ക് പരുക്കേറ്റു
മണ്ണ് നീക്കുന്നതിനിടെ മണ്ണുംകല്ലും ഇടിഞ്ഞ്, മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേക്ക് പതിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടി മരണപ്പെടുകയായിരുന്നു. പരുക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.