ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസ്സ് നിയമനത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിയമനം ചോദ്യം ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജി  തള്ളിക്കളഞ്ഞു.
ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച 1 ലക്ഷം രൂപയുടെ പിഴയോടുകൂടിയാണ്‌  ഹര്‍ജി തള്ളിയത്.  ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിയമനം ചോദ്യം ചെയ്ത് സഞ്ജീവ് കുമാര്‍ തിവാരി എന്നയാളാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ദേശ വിരുദ്ധ ശക്തികളുമായി ചന്ദ്രചൂഡിനു ബന്ധമില്ലെന്ന് ഉറപ്പാക്കണം,രഹസ്യാന്വേഷണ ഏജന്‍സികളെ കൊണ്ട് ശക്തമായ അന്വേഷണം നടത്തണം,നിയമനം സ്റ്റേ ചെയ്യണം എന്നിവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര വര്‍മയാണ് ഹര്‍ജി പരിഗണിച്ചത്.

Test User:
whatsapp
line