മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 26 ല്‍ 24 സീറ്റുകളും പിടിച്ചാണ് കോണ്‍ഗ്രസ് ബി.ജെ.പിയെ നിലംപരിശാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് കൂടുതല്‍
ആത്മവിശ്വാസം നൽകുന്നതാണ് ജയം.
വന്‍ പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി വെറും ബി.ജെ.പി രണ്ട് സീറ്റിൽ ഒതുങ്ങി. ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ റാവുസാഹേബ് ധാൻവേ പ്രതിനീധീകരിക്കുന്ന ജൽന ലോക്‌സഭ മണ്ഡലത്തിൽപ്പെടുന്നതാണ് സില്ലോഡ്. ശിവസേനയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.
മജ് ലിസ് ഇത്തിഹാദുൽ മുസ്‌ലീമീൻ 20 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഒരു സീറ്റിൽ പോലും നേട്ടമുണ്ടാക്കാനായില്ല
കോണ്‍ഗ്രസിന്‍റെ രാജര്‍ഷി നികം മുനിസിപ്പല്‍ അധ്യക്ഷയാകും. പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജര്‍ഷി നികം ജയിച്ചുകയറിയത്. 19,563 വോട്ടാണ് നികം നേടിയത്. രാജര്‍ഷി നികത്തിന്‍റെ ഭൂരിപക്ഷത്തിലും താഴെ വോട്ട് മാത്രമേ ബി.ജെ.പി സ്ഥാനാര്‍ഥിയായ അശോക് തയാഡിന് നേടാനായുള്ളൂ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ റാവുസാഹിബ് ദദ്രാവോ ധാന്‍വെ പ്രതിനിധീകരിക്കുന്ന ജല്‍ന ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം.
അതേസമയം ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ ജല്‍ന എം.എല്‍.എ അര്‍ജുന്‍ ഖോട്കര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേനയുടെ എം.എല്‍.എയാണ് ഖോട്കര്‍. മഹാരാഷ്ട്ര മന്ത്രിസഭയില്‍ ടെക്സ്റ്റൈല്‍, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അര്‍ജുന്‍ ഖോട്കര്‍.