ചാവക്കാട്: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.
നെന്മിനി സ്വദേശി ആനന്ദാണ് മരിച്ചത്. കാറിലെത്തിയ അക്രമി സംഘമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആനന്ദിനെ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടി പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലുവര്‍ഷം മുമ്പ് സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്നു ആനന്ദ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
Ad


Tags: cpm-rss
Related Post