വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആർ.നിയമവിരുദ്ധമായ ഫണ്ടുകൾ 5 വർഷം സ്വീകരിച്ചതായും എഫ്ഐആറിൽ ഉന്നയിക്കുന്നുണ്ട്.അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബിർ പുർകയസ്ഥ നൽകിയ ഹർജി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും.അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിന്റെ എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരാണ് അറസ്റ്റിലായത്.