യുഎപിഎ നിയമപ്രകാരമുള്ള അറസ്‌റ്റും കസ്റ്റഡിയും ചോദ്യ ചെയ്ത ന്യൂസ്‌ക്ലിക്ക് എഡിറ്ററുടെയും എച്ച്‌ആർ വിഭാഗം മേധാവിയുടെയും ഹർജിയിൽ സുപ്രീം കോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശം നൽകിയ കോടതി ഹർജി 30ന് വീണ്ടും പരിഗണിക്കും.
എഡിറ്റർ പ്രബീർ പുർകായസ്‌ത, എച്ച്‌ആർ മേധാവി അമിത് ചക്രവർത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ, ഡൽഹി ഹൈക്കോടതി ഇവരുടെ ഹർജികൾ തള്ളിയിരുന്നു.ഒക്ടോബർ മൂന്നിനാണ് പ്രബീർപുർകായസ്‌തയെയും അമിത് ചക്രവർത്തിയെയും അറസ്‌റ്റ് ചെയ്‌തത്.