ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്ത, ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തി എന്നിവരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ദില്ലി ഹെെക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം അടിയന്തരമായി പരിഗണിക്കണ മെന്ന് ആവശ്യപ്പെട്ടത്. അറസ്റ്റ് നിയമവിരുദ്ധവും സുപ്രീം കോടതി വിധികളുടെ ലംഘനവുമാണെന്ന് കപിൽ സിബൽ പറഞ്ഞു. ചൊവ്വാഴ്ചയാണ് പുർക്കായസ്തയെയും ചക്രവർത്തിയെയും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്