റെയ്ഡിന് പിന്നാലെ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായാസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ന്യൂസ് ക്ലിക്ക് എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പൊലീസ് പൂട്ടി സീല്‍ ചെയ്തു. പണം വാങ്ങി ചൈനയ്ക്കായി വാര്‍ത്ത നല്‍കിയെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം. യുഎപിഎ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണി അപലപിച്ചു