ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തിന് നേരെ ബി ജെ പി നേതാക്കളുടെ ആക്രമണമെന്ന് പരാതി.മട്ടാഞ്ചേരി സ്വദേശികളായി അവിനാഷ് പി, ആനന്ദ് എന്‍ പ്രഭു, വെങ്കിടേഷ് ജി പൈ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരാണെന്ന് ചാനൽ സംഘം പറഞ്ഞു.കൊച്ചി-തിരുമല ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീ ഷേണായ് ബംഗ്ലാവ് നവീകരണത്തിലെ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിനായിരുന്നു ആക്രമണം നടത്തിയത്.ദൃശ്യങ്ങള്‍ പകര്ത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വനിതാ റിപ്പോര്‍ട്ടറെ വരെ ഉൾപ്പെടുന്ന വാര്‍ത്താസംഘത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.