X
    Categories: indiaNews

ജയ് ശ്രീറാം വിളിക്കാത്തതിന് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആസിഫ് ഖാന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുസ്ലിം യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് ആസിഫ് അന്‍സാരി

ഹരിയാന: ഹരിയാനയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആസിഫ് ഖാന്റെ കുടുംബത്തെ മുസ്ലിം യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് ആസിഫ് അന്‍സാരിയും യൂത്ത് ലീഗ് നേതാക്കളും സന്ദര്‍ശിച്ചു. ഗുരുഗ്രാമിലെ മേവാത്തിലാണ് 25 വയസ്സുകാരനായആസിഫ് ഖാനെ തല്ലിക്കൊന്നത്. കൂടെയുള്ള ബന്ധുക്കള്‍ക്കും പരിക്കേറ്റു. പ്രദേശത്ത് റോഡുകള്‍ തടഞ്ഞും തെരുവിലിറങ്ങിയും ജനം പ്രതിഷേധം തുടരുകയാണ്. കുറ്റക്കാരെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് സംഘ്പരിവാര്‍ അനുകൂലികള്‍ ആസിഫ് ഖാനെയും സംഘത്തെയും ആക്രമിച്ചത്.

കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു ആക്രമണം. പലതവണ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. 14 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആസിഫിനൊപ്പം ഉണ്ടായിരുന്ന റാഷിദ്, വാസഫ് എന്നിവര്‍ ഖലീല്‍പൂരില്‍നിന്ന് ഷോണയിലേക്ക് പോകുമ്പോഴായിരുന്നു അക്രമം. അക്രമികളെ പിടികൂടണം എന്നാവശ്യപ്പെട്ട് ഖലീല്‍പൂരില്‍ പോലീസിനെതിരെ പ്രതിഷേധം തുടരുകയാണ്. ഇരു വിഭാഗങ്ങള്‍ മുന്‍വൈരാഗ്യത്താല്‍ സംഘട്ടനമുണ്ടായി എന്നാണ് പോലീസ് ഭാഷ്യം.

 

Test User: