X
    Categories: Newsworld

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടയോട്ടത്തിനുനേരെ ഇസ്രാഈലിന്റെ ക്രൂരമായ ആക്രമണം

റൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ കുടിയൊഴിപ്പക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് നേരെ ഇസ്രാഈല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഷെയ്ഖ് ജര്‍റയില്‍ തുടങ്ങി 3.5 കിലോമീറ്റര്‍ അകലെ സില്‍വാനില്‍ അവസാനിച്ച മാരത്തോണില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഷെയ്ഖ് ജര്‍റയിലും സില്‍വാനിലുമായി കൂടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീനികളുടെ എണ്ണത്തെ സൂചിപ്പിച്ച് 7850 എന്ന് എഴുതിയ ടി ഷര്‍ട്ടാണ് ഓട്ടത്തില്‍ പങ്കെടുത്തവര്‍ ധരിച്ചിരുന്നത്.

പരിപാടി സമാധാനപരമായിരുന്നിട്ടും ഓട്ടക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന സ്റ്റണ്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചു. ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷെയ്ഖ് ജര്‍റയില്‍ ഫലസ്തീനികളെ പുറത്താക്കാനുള്ള നീക്കം ഇസ്രാഈല്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ജൂത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഇസ്രാഈല്‍ നീക്കങ്ങളാണ് ഗസ്സയിലെ വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള രക്തരൂഷിത സംഭവങ്ങളിലേക്ക് നയിച്ചത്.

ഫലസ്തീന്‍ കുടുംബങ്ങള്‍ നേരിടുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണി ലോകശ്രദ്ധയില്‍ കൊണ്ടുവരാനും ശൈഖ് ജര്‍റാഹ്, സില്‍വാന്‍ മേഖലകളിലെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചതെന്ന് പങ്കെടുത്തവരില്‍ ഒരാളായ ആസാദ് ദാരി മാധ്യമങ്ങളോട് പറഞ്ഞു. ഗസ്സയിലെ വ്യോമാക്രമണങ്ങളില്‍ 66 കുട്ടികള്‍ ഉള്‍പ്പെടെ 253 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. സില്‍വാനിലും ഷെയ്ഖ് ജര്‍റയിലുമായി 150ഓളം കുടുംബങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നൊട്ടീസ് ലഭിച്ചിട്ടുണ്ട്.

Test User: