ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ വാക്സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതിക്ക് തടസ്സം നേരിടും. യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അംഗരാജ്യങ്ങളില്‍ യാത്രാനുമതിയുണ്ടാകൂ.
ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെകയും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്സിന്‍ നിര്‍മിക്കുന്നത്. യു.കെയിലും യൂറോപ്പിലും ആസ്ട്രസെനെക വാക്സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്സെവിരിയ എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുന്നത്.