ബെര്‍ലിന്‍: ഇന്ത്യയടക്കം ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വിലക്ക് ഒഴിവാക്കി ജര്‍മനി. നാളെ മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുക. അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍,ബ്രിട്ടന്‍,അയര്‍ലന്‍ഡ്,റഷ്യ, നോപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള വിലക്കാണ് ഒഴിവാക്കിയത്.
ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റീന്‍ കഴിയണം. കോവിഡ് വകഭോദം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് രാജ്യത്ത് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവരെ ഹൈ ഇന്‍സിഡന്‍സ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്ന്.
ഈ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് മുക്തമായവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത.