സ്വീഡനില്‍ ത്രീവ വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതു നിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചു.തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റാസ്മസ് പലുദാനാണ് വ്യാഴാഴ്ച തെക്കന്‍ ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് പോയി മുസ്ലീം വിശുദ്ധ ഗ്രന്ഥം താഴെ വയ്ക്കുകയും കാഴ്ചക്കാരുടെ പ്രതിഷേധം അവഗണിച്ച് കത്തിക്കുകയും ചെയ്തത്.
സംഭവത്തില്‍ പ്രതിഷേധം രൂപപ്പെട്ടു.വംശീയ വിദ്വേഷമുള്ള നേതാവിന്റെ നടപടി നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് പ്രതിഷേധക്കാര്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചു.എന്നാല്‍ പോലീസ് ഇത് നിരസിക്കുകയായിരുന്നു.സംഭവത്തില്‍ പോലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന അവസ്ഥയുണ്ടായി.
മുമ്പ് 2019ലും ഇയാള്‍ ഇതുപോലെ ഖുര്‍ആന്‍ കോപ്പി കത്തിച്ചിരുന്നു. ഇതിന് പിന്നാലെ 2020 സെപ്റ്റംബറില്‍ രണ്ട് വര്‍ഷത്തേക്ക് സ്വീഡനിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ഇയാളെ വിലക്കിയിരുന്നു.