X

ഗുജറാത്തില്‍ ചികിത്സക്ക് എത്തിയ അമ്മയുടെയും മകളുടെയും മൃതദേഹം ഓപ്പറേഷന്‍ തിയേറ്ററില്‍

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഭുലഭായ് പാര്‍ക്കിന് സമീപമുള്ള ആശുപത്രിയില്‍ മകളുടെയും അമ്മയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അമ്മയുടെ മൃതദേഹം കട്ടിലിനടിയില്‍ നിന്നും മകളുടെ മൃതദേഹം ഓപ്പറേഷന്‍ തിയേറ്ററിലെ അലമാരയില്‍ നിന്നുമാണ് കണ്ടെത്തിയത്.
ചികിത്സയ്ക്കായി എത്തിയവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരനായ മന്‍സൂഖ് എന്നയാളെ പോലീസ് കസ്റ്റഡിലെടുത്തു.

മകളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ മൃതദേഹവും കണ്ടത്.
ഓപ്പറേഷന്‍ തിയേറ്റില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അലമാര തുറന്നുനോക്കിയപ്പോഴാണ് അഴുകിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ അമ്മയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. കൊലപാകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Test User: