തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയില്‍ 12 പേര്‍. 1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരില്‍ നിന്നുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയുടെ പേരാണ് പട്ടികയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനിയിലുള്ളത്.
അരുണ്‍ കുമാര്‍ സിന്‍ഹ, സുധേഷ് കുമാര്‍, ബി. സന്ധ്യ, അനില്‍ കാന്ത്, നിധിന്‍ അഗര്‍വാള്‍, ആനന്ത ക്യഷ്ണന്‍, കെ. പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേ സ് സാഹിബ്, ഹരിനാഥ് മിശ്ര, റാവഡ ചന്ദ്രശേഖര്‍, സഞ്ചിവ് കുമാര്‍ പട് ജോഷി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. ഇപ്പോള്‍ കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി എഡി.ജി.പിമാരായ റവദ ചന്ദ്രശേഖര്‍, ഹരിനാഥ് മിശ്ര എന്നിവര്‍ കേന്ദ്രത്തിന് കത്തുനല്‍കി.
ഒരു ഉദ്യേഗസ്ഥനെ നിയമിച്ചതിന് ശേഷം കേന്ദ്രത്തിന്റെ അനുമതി തേടാനുള്ള സാധ്യതയും ഉണ്ട്.
നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ ജൂലൈ മുപ്പതിന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.